01:22am 05 September 2026
NEWS
യുവതി വിഗ്രഹത്തിൽ ചവിട്ടികയറി മാങ്ങ പറിച്ച സംഭവം വിവാദമാകുന്നു

08/03/2025  11:53 AM IST
nila
യുവതി വിഗ്രഹത്തിൽ ചവിട്ടികയറി മാങ്ങ പറിച്ച സംഭവം വിവാദമാകുന്നു

പുരാതന ക്ഷേത്രത്തിലെ ബുദ്ധപ്രതിമയിൽ ചവിട്ടിക്കയറി മാങ്ങ പറിച്ച യുവതിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുകയാണ്.  തായ്‌ലൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിലാണ് സംഭവം. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച വി​ഗ്രഹമാണിതെന്ന് വീഡിയോയിൽ അവകാശപ്പെടുന്നു. സംഭവത്തിൽ നെറ്റിസൺസിനിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. ബ്രിട്ടിഷ്, കനേഡിയൻ വിനോദസഞ്ചാരികളായ യുവതികളാണ് കറിവെക്കാനായി മാങ്ങ പറിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, ഈ സ്ത്രീകൾ ഇന്ത്യക്കാരാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. 

സാൽവാർ കമ്മീസ് ധരിച്ച യുവതിയും മറ്റൊരു സ്ത്രീയും ക്ഷേത്രത്തിലെ മരത്തിൽ നിന്ന് മാങ്ങ പറിക്കുന്നതും, കൂടുതൽ മാങ്ങ കിട്ടാനായി വിഗ്രഹത്തിൽ കയറുന്നതുമാണ് വിഡിയോയിൽ കാണുന്നത്. ടിക് ടോക്കിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഈ പ്രവർത്തിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img